woman’s dramatic escape out of a massive mudslide in Peru video viral

കുത്തിയൊലിച്ചൊഴുകുന്ന മണ്ണൊലിച്ചിലിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന യുവതിയുടെ വീഡിയോ യു ട്യൂബില്‍ വൈറലാകുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തെന്നാതെയും വീഴാതെയും സൂക്ഷിച്ച് എഴുന്നേറ്റു നടന്നു വരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഒരേ സമയം അത്ഭുതവും ആശ്വാസവുമാണ് നല്‍കുന്നത്. മാര്‍ച്ച് 16നു വീഡിയോ യു ട്യൂബില്‍ അപ് ലോഡ് ചെയ്തശേഷം 50000 പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

അവന്‍ജലീന ചമോരൊ ഡയസ് എന്ന മുപ്പത്തിരണ്ടുകാരിയാണ് ചുഴിയില്‍ നിന്നും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതെന്നു എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പെറുവിന്റെ തലസ്ഥാനമായ ലൈമയിലെ പെന്റ ഹെര്‍മോസയിലുണ്ടായ അതിശക്തമായ മണ്ണൊലിച്ചിനടിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കുത്തിയൊലിക്കുന്ന ചെളിയുടെ കരയില്‍ മറ്റുള്ളവര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണാന്‍ സാധിക്കും. ചെളിയിലെ മരപ്പലകകളില്‍ ചവിട്ടിയാണ് യുവതി രക്ഷപ്പെടുന്നത്. രക്ഷപ്പെട്ടു കരക്കെത്തിയ യുവതിയെ രക്ഷാ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.

ആഴ്ചകള്‍ നീണ്ടുനിന്ന തീവ്രമായ എല്‍നിനോ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഏകദേശം 67 ഓളം പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

Top