യുവതിയുടെ മരണം : ഭർത്താവ് അറസ്റ്റിൽ

കാസർകോട്; കാസർകോട്  യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. കരിവേടം സ്വദേശി ജോസ് പനത്തട്ടേലിനെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കും, ഭർതൃപീഡനത്തിനും കേസെടുത്തത്. ഇയാൾ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്റും കുറ്റിക്കോൽ ഗ്രാമപഞ്ചായത്താങ്ങാവുമാണ്.

ഈ മാസം 20നാണ് കരിവേടകം സ്വദേശി ജിനോ ജോസിനെ എലിവിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ നിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 25ന് ജിനോ ജോസ്  മരിച്ചു. യുവതിയുടെ മരണത്തിന് കാരണം ഭർത്താവ് തന്നെയാണെന്നാണ് ബന്ധുക്കളുടെയും ആരോപണം.

Top