ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ സ്ത്രീ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: എറണാകുളം ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ആറര മണിയോടെ മൃതദേഹം കണ്ട വള്ളക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനാ അംഗങ്ങള്‍ എത്തി മൃതദേഹം നീക്കി.

ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മരിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Top