യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന് വയലില്‍ തള്ളി, ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍

murder

പാട്‌ന: ബിഹാറില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലില്‍ തള്ളിയ കേസില്‍ ഭര്‍ത്താവിന്റെ സഹോദരന്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് ജ്യേഷ്ഠസഹോദരന്റെ ഭാര്യയായ 25കാരിയെ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ വയലില്‍ നഗ്‌നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ അഞ്ചിലേറെ തവണ കുത്തേറ്റിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.

പരശുറാംപുര്‍ സ്വദേശിയായ 22കാരനാണ് കൊലപാതകം ചെയ്തത്. 12 മണിക്കൂറിനുള്ളില്‍ ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. യുവതിയും കുടുംബവും ഒരു വര്‍ഷത്തോളം പാക്രിയിലെ യുവതിയുടെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച വൈകിട്ടാണ് ഇവര്‍ തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ യുവതിയെ പിന്‍തുടര്‍ന്ന് പോവുകയും വയലില്‍വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനുശേഷം യുവതിയെ കത്തി കൊണ്ട് കുത്തി. അഞ്ചിലേറെ തവണ കുത്തേറ്റ യുവതി ചോരവാര്‍ന്ന് മരിച്ചു. പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി

 

Top