വിവാഹം കഴിക്കാന്‍ പണം ആവശ്യപ്പെട്ട കാമുകന് വേണ്ടി വൃക്ക വില്‍ക്കാന്‍ തയ്യാറായി കാമുകി

ന്യൂഡൽഹി: വിവാഹം കഴിക്കണമെങ്കിൽ പണം തരണമെന്ന് ആവശ്യപെട്ട കാമുകനുവേണ്ടി യുവതി വൃക്ക വിൽക്കാൻ തയ്യാറായി.

ബിഹാറിലെ ലഖിസരയിൽനിന്നുള്ള ഇരുപത്തൊന്നുകാരിയാണു വൃക്ക നൽകാനായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിയത്. യുവതിയെ ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു രക്ഷപ്പെടുത്തി.

വൃക്ക തട്ടിപ്പ് റാക്കറ്റിന്റെ ഇടപെടലെന്നു സംശയം തോന്നിയ ‍ഡോക്ടർ പൊലീസിനെയും വനിതാ കമ്മിഷനെയും വിവരം അറിയച്ചതിനാലാണ് പെൺകുട്ടിയെ രക്ഷിക്കാനായത്

വിവാഹം ചെയ്യണമെങ്കിൽ 1,80,000 രൂപ വേണമെന്നാണ് കാമുകൻ ആവിശ്യപെട്ടിരുന്നത്. കാമുകനെ വിവാഹം ചെയ്യാൻ പുഷ്പ വീട്ടുകാരോടു വഴക്കിട്ടു മുറാദാബാദിലേക്കു പോയിരുന്നു.

തുടർന്നാണ് ഈ തുക കണ്ടെത്താനായി വൃക്ക വിൽക്കാൻ യുവതി തീരുമാനിക്കുന്നത്.

ആശുപത്രിയിലെത്തിയ വനിതാ കമ്മിഷൻ അംഗങ്ങൾ പെൺകുട്ടിക്ക് കൗൺസലിങ് നൽകി. കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗൺസലറുടെ നിർദേശം അവർ അംഗീകരിച്ചില്ല.

വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ യുവതിയെ ബിഹാറിലേക്കു കൊണ്ടുപോയി.

കേസ് ബിഹാർ വനിതാ കമ്മിഷനു കൈമാറി. കാമുകനെതിരെ കേസെടുക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

Top