ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതി പമ്പയിലേക്ക് തിരിച്ചിറങ്ങി

പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതി പമ്പയിലേക്ക് തിരിച്ചിറങ്ങി. ശ്രീലങ്കയില്‍ നിന്നുള്ള യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ് പമ്പയിലെത്തിയത്. ദര്‍ശനത്തിന് പോകണമെന്ന ആവശ്യം പൊലീസിനെ ഇവര്‍ അറിയിച്ചിരുന്നു.

പൊലീസ് അനുമതിക്ക് പിന്നാലെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ മരക്കൂട്ടത്തിനടുത്ത് വച്ച് ചിലര്‍ തടയുകയും പ്രയത്തെക്കുറച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഇവര്‍ മരക്കൂട്ടത്ത് നിന്ന് പമ്പയിലേക്ക് മടങ്ങുന്നത്.

Top