ഗുർഗോൺ ടോൾ പ്ലാസയിൽ ജീവനക്കാരിയെ ബി.ജെ.പി പ്രവർത്തകൻ ഉപദ്രവിക്കാൻ ശ്രമിച്ചു

ഗുർഗോൺ : ഗുർഗോണിലെ ഖേർകി ദൗള ടോൾ പ്ലാസയിൽ ജീവനക്കാരിയെ യാത്രക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചു.

ടോൾ നൽകാൻ യുവതി ആവശ്യപ്പെട്ടതിനെതുടർന്നാണ് യാത്രക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചതെന്നും, ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

ഞങ്ങൾ ബിജെപി പ്രവർത്തകനാണെന്നും ടോൾ പ്ലാസയിലെ സ്റ്റോപ്പർ തുറക്കാൻ യാത്രക്കാരൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ടോൾ നൽകിയതിന് ശേഷം തുറക്കാമെന്ന് ജീവനക്കാരി അറിയിച്ചു.

തുടർന്ന് യാത്രക്കാരൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതി ടോൾ ക്യാബിനുകൾ നശിപ്പിച്ചതായും , ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഗുർഗോൺ പൊലീസ് അറിയിച്ചു.

Top