ശബരിമല ദർശനത്തിനായി ഇരുമുടിക്കെട്ടുമായി 43കാരി എത്തി

കോട്ടയം : ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി ആന്ധ്രയില്‍ നിന്ന് 43 കാരി കോട്ടയത്ത് എത്തി. ഇരുമുടിക്കെട്ടുമായി എത്തിയ ഇവര്‍ പൊലീസ് അകമ്പടിയോടെ നിലയ്ക്കലിലേക്ക് തിരിച്ചു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെയാണ് അവസാനിക്കുക.

Top