മകനെ രക്ഷിക്കാൻ പൊലീസിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ അമ്മ അറസ്റ്റിൽ

മുംബൈ : മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ അമ്മ അറസ്റ്റിലായി. മുംബൈയിലെ മൽവാനിയിലാണ് സംഭവം. അംബുജ് വാദി മേഖലയിൽ ഒരു കേസിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാൻ എത്തിയതായിരുന്നു പൊലീസ്.

യുവാവിനെ തേടി പൊലീസ് വീട്ടിലെത്തിയ സമയത്ത് അടുക്കളയിൽ നിന്ന് മുളകുപൊടിയുമായി എത്തിയ സ്ത്രീ പൊലീസുകാരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഈ തക്കത്തിൽ യുവാവ് ഓടി രക്ഷപ്പെട്ടു.

Top