ലൈംഗീക താൽപ്പര്യങ്ങൾ ഉന്നയിച്ചു ബാങ്ക് മാനേജർ; അടിച്ചോടിച്ചു വനിത

കർണാടക: ലൈംഗീക ആവശ്യങ്ങളുമായി സമീപിച്ച ബാങ്ക് മാനേജറെ മർദിച്ചു കർണാടക വനിത. കർണാടകയിലെ ദവനാഗെരെ നഗരത്തിലാണ് സംഭവം.

ലോൺ പാസ്സാക്കി നൽകുന്നതിന് പകരമായി ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ച യുവാവായ ബാങ്ക് മാനേജറെയാണ് ഒരു വനിത റോഡിൽ വെച്ച് മർദിച്ചത്. 50 സെക്കൻഡ് ദൈർഖ്യം ഉള്ള വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ ഉള്ളത്.

കൈയ്യിൽ ഉണ്ടായിരുന്ന ഘനമുള്ള വടി ഉപയോഗിച്ചാണ് സ്ത്രീ ബാങ്ക് മാനേജറെ മർദിക്കുന്നത്. ഇതിനിടയിൽ പോലീസ് സ്റ്റേഷനിലേക്ക് വരാനും വനിത ആവശ്യപെടുന്നുണ്ട്. ആദ്യം കൈയ്യിലുള്ള വടി ഉപയോഗിച്ചും പിന്നെ കാലിലെ ചെരുപ്പ് ഊരി എടുത്ത്, അത് കൊണ്ടും വനിത അയാളെ മർദിക്കുന്നതു കാണാം. ബാങ്ക് മാനേജറുടെ കോളറിൽ പിടിച്ചു വലിച്ചു റോഡിൽ ഇട്ടു മർദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.

Top