സ്ത്രീ ചാവേറാക്രമണം: സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഷിയകളുടെ വിശുദ്ധ നഗരമായ ഇറാഖിലെ കെര്‍ബാലയില്‍ സ്ത്രീ ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ ബാഗ്ദാദില്‍ മുസായബ് നഗരത്തില്‍ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

പര്‍ദക്കുള്ളില്‍ ബോംബ് ഒളിപ്പിച്ചെത്തിയ സ്ത്രീയാണ് ചാവേറായതെന്ന് ഇറാഖി അധികൃതര്‍ അറിയിച്ചു. തീവ്രവാദ സുന്നി മുസ്ലീം വിഭാഗത്തിന്റെ ആസ്ഥാന കേന്ദ്രമായ മൊസൂള്‍ ഐഎസിന് നഷ്ടമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ചാവേറാക്രമണം ഉണ്ടായത്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖി സൈന്യം ഐഎസിനെതിരെ ഇവിടെ ശക്തമായ തിരിച്ചടി നല്‍കിവരികയായിരുന്നു. അതിര്‍ത്തിരാജ്യമായ സിറിയയിലും ഐഎസ് ശക്തമായ തിരിച്ചടി നേരിട്ടുവരികയാണ്.

Top