കൊല്ലത്ത് യുവതിയെ കുത്തി കൊന്നു

crime

കൊല്ലം ;കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊന്നു. ഉളിയക്കോവിൽ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത് . ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. മലിന ജലമൊഴുക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങൾ ആയി കൊല്ലപ്പെട്ട അഭിരാമിയുടെയും, കൊല നടത്തിയ ഉമേഷിന്റെയും കുടുംബങ്ങൾ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

പ്രതി ഉമേഷിന്റെ വീട്ടിലെ മലിന ജനം അഭിരാമിയുടെ വീട്ടിലേക്കാണ് ഒഴിക്കിയിരുന്നത്. ഈ പ്രശ്നമാണ് ഇന്നലെ കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടയിലെ പ്രകോപനത്തിൽ ഉമേഷ്‌ അഭിരാമിയെ കുത്തുകയായിരുന്നു. സംഭവത്തിൽ അഭിരാമിയുടെ അമ്മയ്ക്കും, ഉമേഷിനും പരിക്ക് പറ്റിയിട്ടുണ്ട്. ഉമേഷ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണിപ്പോൾ.

Top