പറഞ്ഞതനുസരിക്കാതെ മര്യാദകേടായി പെരുമാറിയ നായയെ ഉടമ വെടിവെച്ചു കൊന്നു

shot dog

ഫ്ലോറിഡ : മര്യാദകേടായി പെരുമാറിയ വളർത്തു നായയെ ഉടമയായ യുവതി വെടിവെച്ചു കൊന്നു. ഫ്ലോറിഡയിലാണ് പിറ്റ്‌ ബുൾ നായയെ 27 കാരിയായ അമന്ദ കേ എന്ന യുവതി കൊലപ്പെടുത്തിയത്

പറഞ്ഞതനുസരിക്കാത്തതിനാലാണ് നായയെ ഇവർ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മൃഗങ്ങൾക്കെതിരെയുള്ള ക്രൂര പ്രവർത്തനം , അനുവാദമില്ലാതെ പൊതുസ്ഥലത്ത് തോക്ക് ഉപയോഗിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരികുന്നത്.

വീടിനുള്ളിലെ വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തായതിനാൽ വീടിന് പുറത്തിറക്കി നായയെ അടിക്കുകയും , തുടർന്ന് മൂന്ന് വട്ടം ഇവർ വെടിവെക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Top