കശ്മീരില്‍ വനിത പൊലീസ് ഉദ്യോഗസ്ഥ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു

Man shot

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പൊലീസ് ഉദ്യോഗസ്ഥ മരിച്ചു.സ്ഫെഷ്യല്‍ പൊലീസ് ഓഫീസര്‍ ഖുഷ്ബൂ ജാന്‍ വീടിനു പുറത്ത വെച്ചാണ് തീവ്രവാദിയുടെ വെടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷോപിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ഉച്ചയ്ക്ക് 2.40നാണ് സംഭവം.തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സൈന്യം തീവ്രവാദിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Top