woman s body found stuffed in a suitcase on up

മഥുര : ആഗ്ര ഡല്‍ഹി ദേശീയ പാതയ്ക്കു സമീപം മധ്യവയസ്‌കയുടെ അര്‍ധനഗ്‌ന മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍. സംശയകരമായ സാഹചര്യത്തില്‍ ഒരു ബാഗ് റോഡിനു സമീപം കിടക്കുന്നതു കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

പരിശോധന നടത്തിയപ്പോള്‍ സ്ത്രീയുടെ അഴുകിയ ശരീരമാണ് കണ്ടെത്തിയത്.

35 വയസുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിറയെ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരമാസകലം മുറിവേറ്റതിന്റെ പാടുകളുണ്ട്.

മറ്റൊരിടത്തുവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് എസ്പി അലോക് പ്രിയദര്‍ശിനി പറഞ്ഞു.

Top