വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പഴമ്പാലക്കോട് തെക്കേപീടികയില്‍ അന്‍ഷിഷ് (24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തായിരുന്ന പ്രതിക്കെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

നാട്ടിലേക്ക് വരുന്നതിനായി കൊച്ചി എയര്‍പോട്ടിലെത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top