Woman raped in ladies coach of moving train in Delhi

rape

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഓടുന്ന ട്രെയിനില്‍ യുവതിയെ മാനഭംഗപ്പെടുത്തി.വനിതാ കമ്പാര്‍ട്ടുമെന്റിലാണ് ബിഹാര്‍ സ്വദേശിനിയായ 32 കാരി പീഡനത്തിനു ഇരയായത്.

ഡല്‍ഹി റെയില്‍വെ സ്റ്റേഷനും ഷഹാദരയ്ക്കും ഇടയിലായിരുന്നു സംഭവം നടന്നത്

അഞ്ചു സ്ത്രീകളാണ് വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. ഷഹാദര റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാലു സ്ത്രീകള്‍ ഇറങ്ങി. ഇവിടെനിന്നും മൂന്നു പുരുഷന്‍മാര്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി.

ഇതില്‍ രണ്ടു പേര്‍ യുവതിയുടെ പണവും ആഭരണങ്ങളും മറ്റും അടങ്ങുന്ന ബാഗ് കവര്‍ന്ന് കടന്നു. മൂന്നാമന്‍ യുവതിയെ കയറിപ്പിടിച്ചു. ചെറുക്കാന്‍ ശ്രമച്ചെങ്കിലും കമ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ അക്രമി കീഴടക്കി പീഡിപ്പിച്ചു.

ഈ സമയം രണ്ടു പൊലീസുകാര്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് വന്നതാണ് പെണ്‍കുട്ടിയുടെ ജീവന് രക്ഷയായത്. സംഭവുമായി ബന്ധപ്പെട്ട് ഷഹബാസ് (25) എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബ ചടങ്ങില്‍ പങ്കെടുക്കാനാണ് യുവതി ഡല്‍ഹിയിലേക്ക് വന്നത്.

Top