ഇരുപതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

arrest

ഗോവ : വാസ്‌കോ ടൗണില്‍ 20 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് രവിചന്ദ്ര ഭട്ട് (48) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാസ്‌കോയിലെ എയര്‍പോര്‍ട്ട് റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയോട് ടാക്‌സി ഡ്രൈവര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറയുകയും യുവതി നിരസിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഡ്രൈവര്‍ ഇവരെ കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.

Top