പൗരത്വ നിയമ ഭേദഗതി; സമരം ചെയ്ത സ്ത്രീകളുടെ പുതപ്പും ഭക്ഷണവും പൊലീസ് പിടിച്ചെടുത്തു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പുതപ്പും ഭക്ഷണവും പൊലീസ് പിടിച്ചെടുത്തു. ലഖ്നൗവിനു സമീപം ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍ നിന്നാണ് പൊലീസ് പുതപ്പും ഭക്ഷണവുമെല്ലാം പിടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ പൊലീസുകാര്‍ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുമായി പൊലീസുകാര്‍ വാനിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കുന്നതാണ്.

https://twitter.com/Varishaaaa/status/1218578100822274048

ഇതില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഹെല്‍മെറ്റും ധരിച്ചിട്ടുണ്ട്. എന്നാല്‍ അനുവാദമില്ലാതെ ജനക്കൂട്ടം പാര്‍ക്കില്‍ ഒത്തുകൂടുകയും ടെന്റ് കെട്ടുകയും ചെയ്തുവെന്നാണ് പൊലീസിന്റെ ആരോപണം.

Top