വനിതാ പൊലീസിനെ ഓട്ടോയിലെത്തിയ സംഘം മര്‍ദിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയെ ഓട്ടോയിലെത്തിയ സംഘം മര്‍ദിച്ചു. സംഭവത്തില്‍ രണ്ട് പേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലുവെട്ടാംകുഴി ക്രൈസ്റ്റ് കോളേജിന് മുന്നില്‍ വച്ചാണ് സംഭവം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന പൊലീസുകാരിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top