വിവാഹേതര ലൈംഗിക ബന്ധം ആരോപിച്ച് യുവതിയെ തലമുണ്ഡനം ചെയ്‌ത് നടത്തിച്ചു

ബാലസോര്‍ (ഒഡിഷ): ഭര്‍ത്തൃസഹോദരനുമായി അവിഹിതബന്ധം ആരോപിച്ച്‌ യുവതിയെ തല മുണ്ഡനം ചെയ്ത് നടുറോഡിലൂടെ നടത്തിച്ചു. ഒഡിഷയിലെ ബലസോർ ജില്ലയിലെ സനകലിയപഡ ഗ്രാമത്തിലാണ് സംഭവം.

സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ സ്ത്രീകളും മറ്റുള്ളവർ പുരുഷന്മാരുമാണ്.

ബുധനാഴ്ച രാത്രി ആറംഗ സംഘം യുവതിയുടെ തല മുണ്ഡനം ചെയ്ത് നടത്തിയശേഷം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട് യുവതി സ്വന്തം വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നാണ് പിതാവ് പോലീസിന് പരാതി നല്‍കിയത്.

Top