ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍; ലഭിച്ചത് തൈര്‌

പ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ലിയുവെന്ന ചൈനീസ് യുവതിക്ക് ലഭിച്ചത് ആപ്പിള്‍ രുചിയുള്ള തൈര് പാനീയം. 1500 ഡോളറിന് ഐഫോണിന് ഓര്‍ഡര്‍ കൊടുത്ത യുവതിക്ക് ഫെബ്രുവരി 16 ന് ഡെലിവറി ബോക്‌സില്‍ കിട്ടിയത് തൈരാണ്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടാണ് താന്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതെന്ന് ലിയു അവകാശപ്പെടുന്നു.

സംഭവത്തെ തുടര്‍ന്ന് ലിയു സോഷ്യല്‍ മീഡിയയുടെ സഹായം സ്വീകരിച്ച് വെബോയില്‍ സംഭവത്തെക്കുറിച്ച് പോസ്റ്റു ചെയ്യുകയും സോഷ്യല്‍ മീഡിയ സൈറ്റില്‍ തനിക്ക് ലഭിച്ച ആപ്പിള്‍ രുചിയുള്ള തൈര് ബോക്സിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയും ചെയ്തു. ഇക്കാര്യം പറഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമ സൈറ്റായ വെയ്ബോയിലെ തരംഗമാണ്.

ഓര്‍ഡര്‍ കൈമാറേണ്ട കൊറിയര്‍ കമ്പനിയായ എക്സ്പ്രസ് മെയില്‍ സര്‍വീസ് ഐഫോണ്‍ 12 പ്രോ മാക്സ് ഈ വിലാസത്തിലേക്ക് കൈമാറിയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. ലോംഗ് എന്ന പേരോടു കൂടിയ ആളാണ് പാഴ്സല്‍ സ്വീകരിച്ചതെന്നാണ് വിവരം. ഇയാള്‍ ലിയുവിന് അയച്ച പാര്‍സല്‍ തുറന്നു, ഐഫോണ്‍ 12 പ്രോ മാക്സ് ഹാന്‍ഡ്സെറ്റ് ഉള്ളില്‍ നിന്നും മോഷ്ടിക്കുകയും പകരം ഒരു തൈര് പെട്ടി ഉള്ളില്‍ വെക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയെന്ന് ലിയു പറഞ്ഞതോടെയാണ് സംഭവം ഗുരുതരമായത്.ഇതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Top