വഴിതെറ്റി എത്തിയ യുവതിയെ പീഡിപ്പിച്ചു: കണ്ണൂരിൽ ബസ് കണ്ടക്ടർമാർ അറസ്റ്റിൽ

ളിപ്പറമ്പ് : വഴിതെറ്റി എത്തിയ 26കാരിയായ യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ബസ് കണ്ടക്ടർമാർ അറസ്റ്റിലായി. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂർ കക്കാട് മിഥുൻ (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.

വടകര സ്വദേശിനിയായ യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജിലെത്തിച്ച് ബസ് കണ്ടക്ടർമാരായ രണ്ടു പേർ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയത്. യുവതി നൽകിയ വിവരം അനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ ഉടൻ തന്നെ പിടികൂടുകയും ചെയ്തു.

Top