രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ കാമുകനൊപ്പം ഒളിച്ചോടി

ചെര്‍പ്പുളശ്ശേരി: രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തി കാമുകനൊപ്പം ഒളിച്ചോടി യുവതി. ഇരുവരെയും പൊലീസ് റിമാന്റ് ചെയ്തു. ഷാഫ്‌നാത്ത് ബെന്‍ഷാമിന് ഒപ്പം ഒളിച്ചോടിയതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഷാഫ്‌നാത്ത് ഇയാള്‍ക്കൊപ്പം പോയതെന്നാണ് പൊലീസ് പറഞ്ഞത്.

ഷാഫ്‌നാത്തിന്റെ ഭര്‍ത്താവ് രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തിയപ്പോള്‍ ആയിരുന്നു ഷഫ്‌നാത്ത് ഇല്ലാത്തത് മനസിലായത്. ഷഫ്‌നാത്ത് വീട് വിട്ടിറങ്ങിയത് വീട്ടിലുള്ളവര്‍ അറിഞ്ഞിട്ടില്ലായിരുന്നു. കുട്ടിമാത്രമായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷാഫ്‌നാത്ത് ബെന്‍ഷാമിനൊപ്പം ഉണ്ടെന്ന് മനസ്സിലാവുകയും ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജറാകുവാനും ആവശ്യപ്പെട്ടു. എന്നാല്‍ ഷാഫ്‌നാത്ത് ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല.

കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ പേരില്‍ വീട്ടമ്മയ്‌ക്കെതിരെയും വിളിച്ചിറക്കി കൊണ്ടുവന്നതിന് കാമുകനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇരുവരെയും ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Top