രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി, സ്ത്രീ പിടിയില്‍

ഷിംലാപൂര്‍: അയല്‍വാസിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ സ്ത്രീ പിടിയിലായി. പഞ്ചാബിലെ ഷിംലാപൂരിയിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പെണ്‍കുട്ടിയുമായി നടന്നു പോകുന്ന സ്ത്രീയുടെ സി.സി ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നീലം എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ മണ്ണില്‍ കുഴിച്ച് മൂടുകയായിരുന്നു സ്ത്രീയെന്ന് പൊലീസ് അറിയിച്ചു. കുഴിയില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top