ഗോ കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി യുവതി മരിച്ചു

go-cart

ഭട്ടിന്‍ഡ : പഞ്ചാബിലെ യദവീന്ദ്ര ഗാര്‍ഡന്‍സിന്റെ സമീപത്തുള്ള പിഞ്ചോറോറില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഗോ കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി ശിരോചര്‍മം വേര്‍പെട്ട് യുവതി മരിച്ചു.

അവധി ആഘോഷിക്കാന്‍ ഭര്‍ത്താവ് അമര്‍ദീപ് സിങ്ങിനും രണ്ടു വയസ്സുകാരനായ മകനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമെത്തിയ പുനീത് ആറു പേര്‍ക്കായി നാലു ഗോ കാര്‍ട്ടുകളാണ് എടുത്തത്.

പുനീതും ഭര്‍ത്താവും ആദ്യ ലാപ് പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴായിരുന്നു മുടി അതിവേഗതയില്‍ ആയിരുന്ന കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയതും പുനീതിന്റെ ശിരോചര്‍മം തലയില്‍ നിന്ന് വേര്‍പെട്ടതുമെന്ന്‌ പൊലീസ് പറഞ്ഞു. പുനീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Top