ബെയ്‌ജിംഗ് ഷോപ്പിംഗ് മാളിൽ കത്തിയുമായി ആക്രമണം ; ഒരു സ്ത്രീ കൊല്ലപ്പെട്ടു , 12 പേർക്ക് പരുക്ക്

knife

ബെയ്‌ജിംഗ് : ബെയ്‌ജിംഗ് ഷോപ്പിംഗ് മാളിൽ കത്തിയുമായി 35കാരൻ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൈനയിലെ തലസ്ഥാനമായ ബെയ്‌ജിംഗിലെ ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്.

മൂന്നു പുരുഷന്മാരെയും, 10 സ്ത്രീകളെയുമാണ് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതെന്നും എന്നാൽ പരിക്കേറ്റവരിൽ ഒരു സ്ത്രീ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

ഹെനാൻ സെൻട്രൽ പ്രവിശ്യയിൽ നിന്നുള്ള 35 കാരനായ സുഹ് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Top