ഇതിൽ തൊടരുത് ; പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് അമ്മ

fridgre

ലിമ : ആശുപത്രി അധികൃതർ മരണപ്പെട്ട കുഞ്ഞിന്റെ സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനാൽ കുട്ടിയുടെ മൃതദേഹം അമ്മ ഫ്രിഡ്ജിൽ സൂക്ഷിച്ചു.

പെറുവിലാണ് ഈ ദാരുണ സംഭവം നടന്നത്. മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ദിവസങ്ങൾ എടുക്കുമെന്നതിനാലാണ് കുട്ടിയുടെ ശരീരം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ അമ്മ നിർബന്ധയായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് 25 ആഴ്ച്ച ഗർഭിണിയായിരുന്ന യുവതി പൂർണ വളർച്ച എത്താത്ത കുട്ടിക്ക് ജന്മം നൽകിയത്. തിങ്കളാഴ്ച കുട്ടി മരണത്തിന് കീഴടങ്ങി.

എന്നാൽ ആശുപത്രിയുടെ സുരക്ഷാ ജീവനക്കാർ കാരണം മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രക്രിയകൾ പൂർത്തീകരിക്കാൻ യുവതിക്ക് കഴിഞ്ഞില്ല. അതിനാൽ കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു.

ഞാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ദിവസം അവരെന്റെ കുട്ടിയെ കൈയിൽ തന്നു. പക്ഷെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ പേപ്പർ വർക്ക് ചെയ്യാൻ സമയം നൽകിയില്ല അതിനാലാണ് കുട്ടിയെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് യുവതി വ്യക്തമാക്കി.

ചൊവ്വാഴ്ച വീണ്ടും ഹോസ്പിറ്റലിൽ എത്തി യുവതി കുട്ടിയുടെ മരണ സർട്ടിഫിക്കറ്റ് നൽകണമെന്നും അല്ലെങ്കിൽ കുട്ടിയെ അടക്കം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു.

യുവതി ആശുപത്രയിൽ എത്തിയ സമയത്തും കുട്ടിയെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫ്രിഡ്ജിന്റെ പുറത്ത് ഇതിൽ തൊടരുതെന്ന് സന്ദേശവും അവർ എഴുതി വെച്ചിരുന്നു.

കുട്ടിയെ കൂടെ കൊണ്ടുപോകാതെ തന്നെ ആശുപത്രി വിടാൻ അനുവദിക്കില്ലെന്ന് ഗൈനക്കോളജി വകുപ്പിന്റെ ചുമതലയുള്ള സ്ത്രീ പറഞ്ഞെന്നും , ഒരു ഡയപ്പർ കൊണ്ട് പൊതിഞ്ഞാണ് കുട്ടിയെ നൽകിയതെന്നും യുവതി പറഞ്ഞു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും, നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി ഡയറക്ടർ ജൂലിയോ സിൽവ പറഞ്ഞു.Related posts

Back to top