കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച്, കതുവ ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ഷെല്‍ ആക്രമണമുണ്ടായത്. ലാഞ്ചൗട്ട് പ്രദേശവാസിയായ സലീമ ബി എന്ന 45കാരിക്കാണ് പരിക്കേറ്റത്. ഇവരുടെ വീടിനുസമീപത്ത് ഷെല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സൈനിക ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ട് പശുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രി മണിക്കൂറുകളോളം ബലലാകോട്ട് മേഖലയില്‍ കനത്ത വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായിരുന്നു. മേഖലയിലെ നിരവധി വീടുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

Top