woman in headscarf stabbed to death in US

crime

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശിരോവസ്ത്രം ധരിച്ച സ്ത്രീയെ അജ്ഞാതന്‍ കുത്തിക്കൊന്നു. ന്യുയോര്‍ക്കില്‍ ബുധനാഴ്ച രാത്രി കട അടച്ചശേഷം ഭര്‍ത്താവായ ഷംസുല്‍ അലാം ഖാനൊപ്പം വീട്ടിലേക്ക് പോകവെയാണ് നസ്മ ഖനാം എന്ന 60കാരിക്ക് കുത്തേറ്റത്.

രാത്രി 9.15 ഓടെയായിരുന്നു സംഭവം. നസ്മയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതന്‍ അക്രമിക്കുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തത്.

നാല് ഇഞ്ച് നീളമുള്ള കത്തി കൊണ്ട് നസ്മയുടെ നെഞ്ചില്‍ അക്രമി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസ്മിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന നസ്മ മൂന്ന് കുട്ടികളുടെ മാതാവാണ്. ബാംഗ്ലാദേശ് വംശജരായ ഇരുവരും 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

ആഴച്കള്‍ക്കുമുമ്പ് ബംഗ്ലാദേശി വംശജനായ മുസ്‌ലിം പുരോഹിതനും സഹായിയും അജ്ഞാതന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു.

Top