വയനാട്ടില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

arrest

വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസി നെടുമല ദേവസ്യയെ (50) പൊലീസ് അറസ്റ്റ് ചെയ്തു.അതിര്‍ത്തി തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

പ്രശാന്തഗിരി സ്വദേശിനി സിനി (32) ആണ് കൊല്ലപ്പെട്ടത്. തൊഴിലുറപ്പ് പണിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

Top