അഫ്ഗാന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കി യുവതി

Newborn

ബര്‍ലിന്‍: യുഎസ് സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ജര്‍മ്മനിയിലെ റാംസ്റ്റീന്‍ വ്യോമകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രസവ വേദന അനുഭവപ്പെട്ടത്. വിമാനം ജര്‍മ്മനിയില്‍ ഇറങ്ങിയപ്പോള്‍ മെഡിക്കല്‍ സംഘം വിമാനത്തിനുള്ളിലെത്തി. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യുഎസ് മിലിട്ടറിയാണ് പ്രസവ വാര്‍ത്ത ട്വീറ്റ് ചെയ്തത്.

പ്രസവ വേദന തുടങ്ങിയ സമയത്ത് വിമാനം താഴ്ത്തി പറത്തി വിമാനത്തിനുള്ളിലെ വായു സമ്മര്‍ദ്ദം വര്‍ധിപ്പിച്ചാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും യുഎസ് ആര്‍മി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെയാണ് അഫ്ഗാനില്‍ നിന്ന് ആളുകള്‍ പലായനം തുടങ്ങിയത്. ഓഗസ്റ്റ് 14 മുതല്‍ 17000 പേരെ യുഎസ് രക്ഷപ്പെടുത്തി.

Top