ഡോക്ടര്‍ എത്തിയില്ല; യുവതി ആശുപത്രിയുടെ തറയില്‍ കുഞ്ഞിന് ജന്മം നല്‍കി

ലഖ്‌നൗ: പ്രസവത്തിനായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിയ യുവതി ഡോക്ടറെ കാണാന്‍ കഴിയാതെ ആശുപത്രി വരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം നടന്നത്.

ആരോഗ്യകേന്ദ്രത്തിലെത്തിയ യുവതിയ്ക്കും കുടുംബത്തിനും ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇവര്‍ക്ക് നിലത്ത് പ്രസവിക്കേണ്ട ഗതികേടുണ്ടായത്. ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ പരിശോധിക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല.

സംഭവം വാര്‍ത്തയായതോടെ പ്രതികരണവുമായി ദേവിപഠന്‍ ഡിവിഷന്‍ ആരോഗ്യ ഡയറക്ടര്‍ ഡോ.രത്തന്‍ കുമാര്‍ രംഗത്തെത്തി. യുവതി നിലത്ത് പ്രസവിച്ച സംഭവം തികച്ചും ഗുരുതരവും നിരുത്തരവാദപരവുമാണെന്ന് ഡോ.രത്തന്‍ കുമാര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

Top