ഗുഡ്ഗാവില്‍ യുവതിയെ കൂട്ടബലാംത്സഗം ചെയ്തു; പ്രതികള്‍ ഒളിവില്‍

ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഗുഡ്ഗാവില്‍വച്ച് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച ഗുഡ്ഗാവില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും മൂന്നുപേരില്‍ ഒരാളെ തനിക്ക് ഫേസ്ബുക്കിലൂടെ അറിയാമെന്നും യുവതി പരാതിയില്‍ പറയുന്നു.

ശനിയാഴ്ച ഫേസ്ബുക്ക് സുഹൃത്ത് യുവതിയെ കാണണമെന്നും ഡല്‍ഹിയിലെ മസൂദ്പൂരില്‍ വരണമെന്നും, പറഞ്ഞു. മസൂദ്പൂരില്‍ എത്തിയ യുവതിയെ കാറില്‍ ഗുഡ്ഗാവിലെ ഒരു ഫ്‌ലാറ്റിലേക്ക് കൊണ്ട് പോയി. കാറില്‍ മറ്റുരണ്ടുപേര്‍കൂടി ഉണ്ടായിരുന്നു. ഫ്‌ലാറ്റില്‍ വെച്ച് യുവതിയെ മൂന്നു പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറഞ്ഞത്.

മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രധാനപ്രതികളിലൊരാളുടെ രക്ഷിതാക്കള്‍ പരാതി നല്‍കാതിരിക്കാന്‍ യുവതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Top