അ​മ്മ​യോ​ടൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ യു​വ​തി​യെ പുലർച്ചെ കി​ണ​റ്റി​ൽ മ​രി​ച്ച​ നി​ല​യി​ൽ കണ്ടത്തി

dead

തൃശൂർ: അ​മ്മ​യോ​ടൊ​പ്പം രാ​ത്രി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ യു​വ​തി​യെ പുലർച്ചെ കി​ണ​റ്റി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി.

തൃശൂർ മാളയിൽ പു​ത്ത​ൻ​ചി​റ മാ​ണി​യം​കാ​വ് കൃ​ഷി​ഭ​വ​നു സ​മീ​പം മാ​ട​ശേ​രി​വീ​ട്ടി​ൽ സി​ദ്ധാ​ർ​ഥ​ന്‍റെ മ​ക​ൾ അ​ഞ്ജ​ലി(20)​യുടെ മൃതദേഹമാണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെള്ളിയാഴ്ച രാ​ത്രി​ അ​ഞ്ജ​ലി അ​മ്മ ആ​ശ​യോ​ടൊ​പ്പം പ​തി​വു​പോ​ലെ ഉ​റ​ങ്ങാ​നാ​യി കി​ട​ന്നു. പുലർച്ചെ 4.30 ഓ​ടെ അ​മ്മ ഉണർന്നപ്പോൾ സ​മീ​പ​ത്ത് മ​ക​ളെ കാ​ണാൻ കഴിഞ്ഞില്ല. മു​റി​യി​ൽ മ​ണ്ണെ​ണ്ണ​യു​ടെ ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടു.

തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വി​ളി​ച്ചു​ണ​ർ​ത്തി അ​ക​ത്തും പു​റ​ത്തും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ന്‍റെ വ​ല നീ​ങ്ങി​യി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മാ​ള കോ​ട്ട​യ്ക്ക​ൽ സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ അ​വ​സാ​ന ​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ഞ്ജ​ലി.

മാ​ള​ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫ​യ​ർ​ഫോ​ഴ്സും പൊലീ​സും ചേർന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീ​സ് അന്വേഷണം ആരംഭിച്ചു.

Top