ബിജെപി എംഎല്‍എ മഹേഷ് നേഗിക്കെതിരെ പീഡനപരാതിയുമായി യുവതി

ഉത്തരാഖണ്ഡ്: ബിജെപി എംഎല്‍എ മഹേഷ് നേഗിക്കെതിരെ പീഡനപരാതിയുമായി യുവതി. 2016 നും 2018നും ഇടയില്‍ നിരവധി തവണ ദ്വാരഹത് എംഎല്‍എ മഹേഷ് നേഗി തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം പുറത്ത് പറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി പരാതിയില്‍ പറയുന്നു.

എംഎല്‍എയുടെ അയല്‍ക്കാരിയായിരുന്നു പീഡിപ്പിക്കപ്പെട്ട യുവതി. 2016ല്‍ തന്റെ അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോഴാണ് എംഎല്‍എയുമായി ബന്ധം ഉണ്ടാകുന്നത്. പിന്നീട് എംഎല്‍എ തന്നെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് യുവതി പറയുന്നു.

പിന്നീട് യുവതി ഗര്‍ഭിണിയായെന്നും കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തിയാല്‍ സത്യം അറിയാമെന്നും നെഹ്രു കോളനി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുസൂരി, നൈനിതാല്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയി എംഎല്‍എ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി ആരോപിച്ചു.

Top