പഴ്‌സ് തട്ടിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു സ്ത്രീ മരിച്ചു

ന്യൂഡല്‍ഹി: പഴ്‌സ് തട്ടിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു സ്ത്രീ മരിച്ചു.

ന്യൂഡല്‍ഹിയിലെ സദര്‍ ബാസറിനു സമീപം മിതായ് പുലില്‍ ഇന്നു രാവിലെ ആറുമണിക്കായിരുന്നു സംഭവം.

യോഗ എക്‌സ്പ്രസ് ട്രെയിനില്‍ മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന രാജസ്ഥാന്‍കാരി സുധീര്‍ (45) ആണ് അപകടത്തില്‍പ്പെട്ടത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top