ഫ്ലാറ്റില്‍ നിന്നും വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കള്‍

കൊച്ചി: ഫ്ലാറ്റില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കള്‍. മരിച്ച കുമാരിയുടെ മരുമകൻ പരാതിയില്ലെന്ന് പറഞ്ഞെങ്കിലും സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് സേലം സ്വദേശിനിയായാണ് കുമാരി.

ഫ്ലാറ്റ് ഉടമക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഏഴ് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവർ പുലർച്ചയോടെയാണ് മരിച്ചത്. അവധി അനുവദിക്കാത്ത സാഹചര്യത്തിൽ ഉടമ സ്ഥലത്തില്ലാത്ത സമയത്ത് ജനലിലൂടെ സാരി കെട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് താഴെ വീണതെന്നാണ് റിപ്പോര്‍ട്ട്.

Top