മികച്ച വുമണ്‍ എംപ്ലോയര്‍ വിഭാഗത്തില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് അവാര്‍ഡ്

തൃശൂര്‍: അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ അവാര്‍ഡിന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അര്‍ഹമായി. മികച്ച വുമണ്‍ എംപ്ലോയര്‍ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി രത്തന്‍ലാല്‍ കഠാരിയയില്‍ നിന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 40 ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരുടെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ.പോള്‍ തോമസ് പറഞ്ഞു.

Top