വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ മധ്യവയസ്‌ക കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ മധ്യവയസ്‌ക കുഴഞ്ഞുവീണു മരിച്ചു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ബേബി (68) ആണ് മരിച്ചത്. 68 വയസായിരുന്നു. ബേപ്പൂര്‍ എല്‍ .പി സ്‌കൂളില്‍ അഞ്ചാം ബൂത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 9.30 ഓടെ വോട്ട് ചെയ്ത് തിരിച്ച പോവുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.  ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല.

Top