അമേരിക്കയില്‍ ആന്ധ്രാ സ്വദേശിനി വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ ആന്ധ്രാപ്രദേശ് സ്വദേശിനി വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു. പ്രതിശ്രുതവരനോടൊപ്പം സെല്‍ഫിയെടുക്കവേയാണ് ആന്ധ്ര സ്വദേശിനിയായ പൊളവരപ്പു കമല (22) വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു.

ടെന്നസിയിലെ ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി കമലയും പ്രതിശ്രുത വരനും എത്തിയപ്പോഴായിരുന്നു സംഭവം.

യുവാവിനെ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തിയെങ്കിലും കമലയെ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കമലയെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top