തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

Committed Suicide

തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. നെയ്യാറ്റിൻകര സ്വദേശി അക്ഷര (38) ആണ് മരിച്ചത്.സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. കൈഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

അക്ഷരയുടെ ഭർത്താവിന്റെ സുഹൃത്തും അക്ഷരയും തമ്മിൽ അവിഹിതം ഉണ്ടെന്നു നാട്ടുകാർ ആരോപിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അക്ഷര ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.

Top