കൊച്ചിയില്‍ ഫ്‌ലാറ്റ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു

കൊച്ചി: എറണാകുളം സൗത്തില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്‌ളാറ്റില്‍ നിന്ന് വീണ് അയറിന്‍ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്.

ഈ ഫ്‌ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്‌ലാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ സംശയം.

 

Top