ഭര്‍ത്താവിന് കുളിയും ഷേവിങ്ങും ഇല്ല ; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി

ഭോപ്പാല്‍ : ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയുമില്ലാത്ത ഭര്‍ത്താവ്. വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതി പരാതിയുമായി കുടുംബക്കോടതിയില്‍ എത്തിയത്.

ഇരുപത്തിയഞ്ചു കാരനായ തന്റെ ഭര്‍ത്താവ് എട്ട് ദിവസത്തോളം തുടര്‍ച്ചയായി ഷേവ് ചെയ്യാതെയും കുളിക്കാതെയും കഴിയും. ദുര്‍ഗന്ധം മൂലം കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ പെര്‍ഫ്യൂം പുരട്ടും, കുളിക്കില്ല. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരും അകന്ന് കഴിയുകയാണ്.

യുവതിയും ഭര്‍ത്താവും പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയതെന്ന് കോടതി കൗണ്‍സിലര്‍ പറഞ്ഞു.

ഭോപ്പാലിനു സമീപം ബാരിഗഡ് സ്വദേശിയാണ് പെണ്‍കുട്ടി. ഇവരുടെ ഭര്‍ത്താവ് കട നടത്തിവരികയാണ്. ഇവര്‍ക്ക് കുട്ടികളില്ല. ആറു മാസം ഇരുവരും മാറി താമസിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

Top