‘ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ തെരുവ് നായ’

അഹമ്മദാബാദ്: ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ പിറക്കുന്നത് തെരുവ് നായയായിട്ടായിരിക്കുമെന്ന് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. അതേസമയം ഇതു കഴിക്കുന്ന പുരുഷന്മാര്‍ കാളയാകുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബൂജിലുള്ള സ്വാമി നാരായണ്‍സ്വാമി ക്ഷേത്രത്തിലെ സ്വാമിയാണ് കൃഷ്ണസ്വരൂപ് ദാസ്ജി. ഈ പ്രസ്താവനയിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്.

എന്നാല്‍ വാര്‍ത്തകളോട് പ്രതികരിച്ച കൃഷ്ണസ്വരൂപ് പറയുന്നത് ശാസ്ത്രത്തെ മുന്‍നിര്‍ത്തിയാണ് താന്‍ മുന്നറിയിപ്പ് നല്കുന്നതെന്നാണ്. ഭൂജ് സഭയില്‍ കൃഷ്ണസ്വരൂപ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. താന്‍ പറയുന്നതിനേക്കുറിച്ചെന്തും കരുതാമെന്നും ഇതെല്ലാം ആത്മീയ ഗ്രന്ഥങ്ങളില്‍ വിശദമാക്കുന്നതാണെന്നും സ്വാമികൃഷ്ണസ്വരൂപ് പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ആത്മീയ ഗുരുക്കന്മാരാണ് നിര്‍ദേശം നല്കിയത്. ഇതെല്ലാം മതത്തിന്റെ രഹസ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും സ്വാമി പറഞ്ഞു.

Top