ആറ്റിങ്ങല്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കി വീട്ടമ്മ; പിന്നാലെ പിന്‍വലിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ ശേഷം പിന്‍വലിച്ച് വീട്ടമ്മ. തന്റെ വീട്ടില്‍ എംഎല്‍എയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചു എന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ എംഎല്‍എ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കായിരുന്നു ഉച്ചയോടെ പരാതി നല്‍കിയത്. എന്നാല്‍ പരാതി സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെ വീട്ടമ്മ പിന്‍വാങ്ങി. വൈകീട്ട് തനിക്ക് പരാതിയില്ലെന്ന് ഡിവൈഎസ്പി ഓഫീസില്‍ എത്തി വീട്ടമ്മ എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Top