ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതി; ഡബ്ല്യുസിസി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ പിന്തുണയുമായി വനിതാ കൂട്ടായ്മ രംഗത്ത്. എന്തു തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും സഹപ്രവര്‍ത്തകയ്ക്കു നീതികിട്ടുമെന്നു പ്രത്യാശിക്കുന്നതായും ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നുപോയ വേദനകളെയും കുറിച്ചു തുറന്നുപറയാനും പരാതി നല്‍കാനും തയാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്നു വിചാരണക്കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണു പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടതു കോടതിയും നമ്മുടെ നിയമവ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട്.. #അവള്‍ക്കൊപ്പം.

Top