കാമുകനെ കാണാന്‍ അധികൃതരെ പറ്റിച്ച് തിഹാര്‍ ജയിലില്‍ കാമുകി ! എത്തിയത് നാല് തവണ…

ന്യൂഡല്‍ഹി: എന്‍ജിഒ വര്‍ക്കര്‍ എന്ന വ്യാജേന കാമുകനെ കാണാന്‍ തിഹാര്‍ ജയിലിലെത്തിയ യുവതിയെ പൊലീസ് അറസറ്റ് ചെയ്തു. ജയിലിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

നാല് ദിവസമാണ് സുരക്ഷ ജീവനക്കാരെ പറ്റിച്ച് യുവതി ജയിലില്‍ എത്തിയത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കാമുകന്‍ ഹേമന്ത് ഗാര്‍ഗാണ് പദ്ധതി ആസൂത്രണം ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജേഷ് ചോപ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ചൊവ്വാഴ്ച അന്വേഷണം ആരംഭിച്ചിരുന്നു. സെല്‍ നമ്പര്‍ രണ്ടിലെ സൂപ്രണ്ട് റാം മെഹറുമായി സൗഹൃദ ബന്ധമുണ്ടാക്കിയ ശേഷമാണ് യുവതി അകത്ത് പ്രവേശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ജീവപര്യന്തം തടവില്‍ കഴിയുന്ന ഹേമന്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി റാം മെഹറിന്റെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജയിലില്‍ ജോലി ചെയ്യുകയാണ്. ഇരുവരും നല്ല സൗഹൃദത്തിലാണ്. ഈ സൗഹൃദം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്.മെഹറിന്റെ കമ്പ്യൂട്ടറില്‍ രഹസ്യ സ്വഭാവമുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.

Top