കാറില്‍ ബസിടിച്ചു; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം

ksrtc

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. കാറില്‍ ബസിടിച്ചതിനെ തുടര്‍ന്ന് കാര്‍ കുറുകെയിട്ട് ഡ്രൈവറുടെ കാബിനുള്ളിലേക്കു കയറിയായിരുന്നു യുവതി ഡ്രൈവറെ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു കൊല്ലത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

Top