യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം. ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ ഒരു വര്‍ഷമായിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചത്. മുഖ്യമന്ത്രി ഓഫീസിന് മുന്നിലെത്തിയ ഇവര്‍ എണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗൗതം പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഇവിടെ വെച്ചും യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ ഉന്നാനോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും അനുയായികളും ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചെന്നും പരാതി നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് എതിരെ ഒരു നടപടി സ്വീകരിച്ചില്ലെന്നുമാണ് യുവതിയുടെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസ് ലക്‌നൗവിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി.

Top